---
title: "റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ തള്ളി"
english_title: "Reporter TV MD Anto Augustin Bail Plea Rejected Liquor Case"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/383288/ reporter-tv-md-anto-augustin-bail-rejected-bathery-court"
published_at: "2026-09-18T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aab794df1205_reporter-tv-owner-anto-augustin-arrested-illegal-liquor-stock-excise.jpg"
keywords: []
---

# റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ തള്ളി

> **Lead Summary:** അനധികൃതമായി മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ തള്ളി. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

## Article Content

അനധികൃതമായി മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ തള്ളി. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

അതേസമയം, ആന്റോ അഗസ്റ്റിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് എക്സൈസ്. അതിനായി ഇന്ന് ബത്തേരി കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. നിലവിൽ മാനന്തവാടി ജില്ലാ ജയിലിലാണ് ആന്റോ അഗസ്റ്റിൻ.

14 ദിവസത്തേക്കാണ് ആന്റോയെ കോടതി റിമാൻഡ് ചെയ്തത്. ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തതിൽ 12.75 ലിറ്റർ വ്യാജമദ്യമാണെന്നും എക്സൈസ് പറയുന്നു.

English Summary: Kalpetta: The bail plea of Reporter TV MD Anto Augustin in an illegal liquor possession case was rejected by Bathery Judicial First Class Magistrate Court. Excise will file a custody application in Bathery Court today to interrogate him. He is currently lodged in Mananthavady District Jail on 14-day remand. Excise claims 12.75 litres of spurious liquor was seized from his house.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/383288/ reporter-tv-md-anto-augustin-bail-rejected-bathery-court)